Ticker

6/recent/ticker-posts

കേന്ദ്ര ഭരണം ഭരണഘടനയെ ഫ്രീസറിൽ വെച്ചു :പന്ന്യൻ

കാഞ്ഞങ്ങാട്: ഇന്ത്യയിൽ പുതുതായി വരുന്ന രാഷ്ട്രീയ പ്രതിഭാസത്തിൻ്റെ തുടക്കമാന് ബീഹാറിലെ രാഷ്ട്രീയ സംഭവമെന്ന് സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ പറഞ്ഞു. കേന്ദ്ര ഭരണം ജനാധിപത്യ സംവിധാനത്തെ തന്നെ ഫ്രീസറിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം   കാഞ്ഞങ്ങാട് ഗുരുദാസ് ഗുപ്ത നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കേന്ദ്ര ഭരണത്തിന് ബദലായി ഒരു മതനിരപേക്ഷ സഖ്യം മുന്നോട്ട് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സങ്കുചിത താല്പര്യം പുലർത്തി ചാഞ്ചാട്ടക്കരായി മാറിയിരിക്കുന്ന കോൺഗ്രസ്സാണ് മതനിരപേക്ഷ ബദലിന് തടസ്സം. പന്ന്യൻ പറഞ്ഞു
Reactions

Post a Comment

0 Comments