പരപ്പ:മരുതോം ചുള്ളി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ സന്ദർശിച്ചു. ക്യാമ്പിലെത്തിയ മന്ത്രി അന്തേവാസികളുമായി സംസാരിച്ച് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. മലയിടിച്ചിലിൽ മലയോര ഹൈവേയിൽ തകർന്ന റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച മാലോത്തെ സ്ഥാപനങ്ങളും മന്ത്രി സന്ദർശിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, ബളാൽ പഞ്ചായത്ത് വികസന സ്ഥിരം സിമിതി അധ്യക്ഷൻ അലക്സ് നെടിയകാലാ, അംഗങ്ങളായ ശ്രീജ രാമചന്ദ്രൻ , ദേവസ്യ തറപ്പേൽ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഫോട്ടോ - ചുള്ളി ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിക്കുന്നു
0 Comments