Ticker

6/recent/ticker-posts

പ്രിയദർശിനി സാംസ്ക്കാരിക നിലയം വിദ്യാഭാസ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു

ഉദുമ:മേല്‍ബാര പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം 2021-2022 വര്‍ഷത്തെ വിദ്യാഭ്യാസ പുരസ്‌കാരങ്ങളുടെ വിതരണോദ്ഘാടനം ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, എല്‍ എസ് എസ്, എന്‍ എം എം എസ് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കിയത്. സാംസ്‌കാരിക നിലയം പ്രസിഡന്റ് സുനില്‍കുമാര്‍ മൂലയില്‍ അധ്യക്ഷത വഹിച്ചു. കെ.വി ഉമ്മിണിയുടെയും പത്നി മാണി അമ്മയുടെയും സ്മരണയ്ക്കായി മകന്‍ ബാലകൃഷ്ണന്‍ ബി മേല്‍ബാര ഉപഹാരങ്ങള്‍ സംഭാവനയായി നല്‍കിയത്. 32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച വാസന്തി ടീച്ചരെ ചടങ്ങില്‍ ആദരിച്ചു. കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ബി. ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ ബി മേല്‍ബാര, കുഞ്ഞിരാമന്‍ കിഴക്കേക്കര, ഗോപാലന്‍ മേല്‍ബാര, പ്രേമ സുധന്‍ വടക്കേ വീട്, ബാലകൃഷ്ണന്‍ ചന്തംകുന്ന്, ഷിബുകടവംങ്ങാനം, വിശാലാക്ഷന്‍, സുരേഷന്‍ കെ വി കിഴക്കേക്കര, കുഞ്ഞികണ്ണന്‍ കിഴക്കേക്കര,സുധീഷ് മേല്‍ബാര എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക നിലയം സെക്രട്ടറി സതിശന്‍ ദീപാ ഗോള്‍ഡ് സ്വാഗതം പറഞ്ഞു. പ്രിയദര്‍ശിനി സാംസ്‌കാരിക നിലയം കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്കുളള സംഭാവന കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റരില്‍ നിന്ന് സംസ്‌കാരിക നിലയം ഭാരവാഹികള്‍ ഏറ്റുവാങ്ങി.
Reactions

Post a Comment

0 Comments