കാഞ്ഞങ്ങാട് പത്തനംതിട്ട അഡൂർ മാർത്തോമ യൂത്ത് സെന്ററിൽ നടന്ന വേൾഡ് കരാട്ടെ അസോസിയേഷൻ കിക്ക് ബോക്സിങ്ങ്,കരാട്ടെ നാഷണൽ ഓപ്പൺ ഫുൾ കോൺടാക്ട് ടൂർണ്ണമെന്റിൽ കാസർഗോട് ടീം മിന്നുന വിജയം കൈവരിച്ചു. മൽസരത്തിൽ മാറ്റുരച്ച എട്ടിൽ ആറു പേരും ട്രോഫികൾ കരസ്ഥമാക്കി.ആദിൽ ജോജൻ (ഗോൽഡ് )ചാൾസ് ജോസ് (സിൽവർ ) മുഹമ്മദ് അഫ്നാസ് (സിൽവർ ) പാർഥിപ് ( സിൽവർ ) അതുല്യ ( സിൽവർ ) വിസ്മയ ( ബ്രോൺസ് ) യഥാക്രമം കരസ്ഥമാക്കി.
കോച്ച് ശിഹാൻ രാജേഷ് നായർ, ടീം മാനേജർ സെൻസൈ പത്മനാഭൻ, അസിസ്റ്റന്റ് കോച്ച് സെൻസൈ വിഷ്ണു എം.ബി.തുടങ്ങിയവർ കാസർഗോഡ് ടീമിനെ നയിച്ചു.
പടം: പത്തനംതിട്ട അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടന്ന വേൾഡ് കരാട്ടെ അസോസിയേഷൻ കിക്ക് ബോക്സിംഗ്,കരാട്ടെ നാഷണൽ ഓപ്പൺ ഫുൾ കോൺടാക്ട് ടൂർണ്ണമെന്റിൽ മികച്ച വിജയം കരസ്ഥമാക്കിയ ചൈനീസ് കെൻപോ കരാട്ടെ കാസർകോട് ടീം അംഗങ്ങളും പരിശീലകരും.
0 Comments