Ticker

6/recent/ticker-posts

16 കാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു

കാസർകോട്:16 കാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു. ഇന്ന്
വൈകീട്ടാണ് നാടിനെ നടുക്കിയ കൊലപാതകം.
പിതാവ് ഉമ്മർ ഫറൂഖിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു .
മഞ്ചേശ്വരം, കുഞ്ചത്തൂർ ,തുമിനാട്  , ഹിൽ ടോപ്പ്  നഗറിലാണ് 
  കൊലപാതകം.
 മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത് .
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ
മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സ്ഥിരീകരിച്ചത്.
കുടുംബ പ്രശ്നമാണ് 
ക്രൂര കൊലപാതകത്തിന് പിന്നിലെന്നാണ് 
സൂചന.
ലഹരിക്കടിമയായ  
പിതാവ്  മകളെയും ഭാര്യയെയും  സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ
പറയുന്നു.
ഉപ്പള ജി ടെക്കിലെ
പ്ലസ് ടു വിദ്യാർഥിനിയാണ് 
മരണപ്പെട്ട
മറിയം ജുമൈല .
മൃതദേഹം മംഗളൂരു
വെൻറ് ലോക്ക്  
ആശുപത്രി മോർച്ചറിയിൽ 
സൂക്ഷിച്ചിട്ടുണ്ട്.
മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments