കാഞ്ഞങ്ങാട് :വീട്ടിലെ കുളിമുറിയിൽ കയറികൂടിയ രാജവെമ്പാലയെ പിടികൂടി. ചാക്കിലാക്കിയ ഇതിനെ പിന്നീട് കർണാടക അതിർത്തിയിലെ ഉൾകാട്ടിൽ എത്തിച്ച് തുറന്നു വിട്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാണത്തൂർ പുത്തൂരടക്കം ഗഡിക്കാൽ ബിജുവിന്റെ വീട്ടിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. വീട്ടുകാർ കുളിക്കാൻ കയറിയപോഴാണ് പാമ്പിനെ കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു.
റസ്ക്യൂവർ
റെജി, ശരത്ത്, ബി.എഫ്.ഒ മാരായ വിനീത്, പ്രവീൺ, വിമൽ ചേർന്ന് പാമ്പിനെ പിടികൂടി.
0 Comments