മാവുങ്കാൽ: കേരളത്തിൽ നവോത്ഥാന പ്രസ്ഥാനം കെട്ടിപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച സ്വമി നാരായണഗുരുവിന്റെ 168 മത് ജൻമദിനം (ചതയദിനം ) നാടെങ്ങും വിവിധ പരിപാടികളോടെ നടന്നു.എസ് എൻ ഡി പി യോഗം മാവുങ്കാൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറച്ച് എസ് എൻ ഡി പി യോഗം മാവുങ്കാൽ ശാഖ പ്രസിഡണ്ട് കെ.കെ.രാഘവൻ പതാക ഉയർത്തി.
പ്രസിഡണ്ട് ഭദ്രദീപം കൊളുത്തി. ഗുരുദേവന്റെ ഛായാചിത്രത്തിൽ മാവുങ്കാൽശാഖാഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും നടന്നു.
ശ്രീമതി പ്രമീള ദിലീപ് ഗുരുദേവ കീർത്തനമായ ദൈവദശകം ചൊല്ലി.
എസ് എൻ ഡി പി യോഗം മാവുങ്കാൽ ശാഖ ഭാരവാഹികളായ എം.എൻ. ദിലീപ്, കെ.കെ.പ്രഭാകരൻ,കെ.സുകുമാരൻ ആനന്ദാശ്രമം, കെ.കെ.രത്നാകരൻ, പി.സി. ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.
നളിനി ശ്രീധരൻ, കെ. പുഷ്പ്പ, ശാരദ സുകുമാരൻ,ബീന അനിൽ,സരോജിനി അശോകൻ, പ്രിയ ജയേഷ്, ഉണ്ണി, ശിവാനി,ഇഷാനി തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
പടം:ചതയദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ 168 മത് ജൻമദിനത്തിൽ എസ് എൻ ഡി പി യോഗം മാവുങ്കാൽ ശാഖയുടെ നേതൃത്വത്തിൽ നടന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ശാഖ പ്രസിഡണ്ട് കെ.കെ.രാഘവൻ പതാക ഉയർത്തുന്നു
0 Comments