കാഞ്ഞങ്ങാട് : തെരുവ് പട്ടിയുടെ കടിയേറ്റ് നാലു വയസു കാരിക്ക് പരിക്ക്.. കൊന്നക്കാട്ചെരുമ്പക്കോട് അംഗണവാടിയിലെ വിദ്യാർത്ഥിനിയായ വേണുഗോപാൽ സൗമ്യ ദമ്പതി കളുടെ മകൾ
ഞാനേശ്വരി (4) ക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ യാണ് സംഭവം.
കുട്ടി മൂത്രമൊഴിക്കാനായി അംഗന
വാടിയിൽ നിന്നും പുറത്ത് ഇറങ്ങിയതാണ്.. ശുചി മുറിയുടെ പരിസരത്ത് വെച്ച് കുട്ടിയെ തെരുവ് പട്ടി ആക്രമിക്കുകയായിരുന്നു. കുട്ടി
യുടെ കരച്ചിൽ കേട്ട് അംഗനവാടിയിലുള്ളവർ
ഓടി ചെന്ന പ്പോൾ മുഖത്ത് ചോര ഒലിപ്പിച്ചു നിൽക്കുന്നനിലയിൽ കുട്ടിയെ കാണുകയായിരുന്നു.നായകടിച്ചു എന്നാണ് കുട്ടി പറഞ്ഞത്.. കടിച്ച നായ ഓടി പോയി എന്നും കുട്ടിഅധ്യാപികയോട് പറഞ്ഞു.
കുട്ടിയെവെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ജില്ലാആശുപത്രിയി ലേക്ക് മാറ്റി. മുഖത്തും കഴുത്തിന്റെ പിറകു വശത്തുമാണ് പരിക്കുള്ളത്
പടം :ഞാനേശ്വരി
0 Comments