കാഞ്ഞങ്ങാട്: തെരുവ് നായ്ക്കളുടെ ഭീഷണിയിൽ ഇരുചക്രവാഹനയാത്രക്കാരും. ഓടിക്കൊണ്ടിരിക്കെ മോട്ടോർ ബൈക്കുകളെ പിന്തുടർന്ന് യാത്രക്കാരെ ആക്രമിക്കുന്നത് പതിവായി. രാത്രിയിലാണ് ഇവ ബൈക്ക് യാത്രക്കാർക്ക് മേൽ ചാടി വീഴുന്നത്.റോഡ് മുഴുവൻ തെരുവ് പട്ടികളാണ്. റോഡ് വക്കുകളിൽ അപ്പാടെ മാലിന്യങ്ങൾ തള്ളുന്നതിനാൽ ഇവ ഭക്ഷിച്ച് പട്ടികൾ റോഡുകൾ താവളമാക്കി.കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാത തെരുവ് നായ്ക്കൾ കീഴടക്കിയിട്ട് നാളുകളായി.ഇരുചക്രവാഹനയാത്രക്കാർ വലിയ ഭീഷണിയാണ് ഈ റൂട്ടിൽ നേരിടുന്നത്.
പെരികിവരുന്ന തെരുവ് നായകളുടെ ഭീഷണി മൂലം പത്രവിതരണം തടസ്സപ്പെടുന്നതായി ഏജൻറുമാരും പറഞ്ഞു.
പുലർച്ചെ ബൈക്കിലും ചവിട്ട്സൈക്കിളിലും നടന്നുപത്രവിതരണം നടത്തുന്ന
ഏജൻറ മാർ തെരുവ് നായ്ക്കളുടെ ഭീഷണി കാരണം പുറത്തിറങ്ങാൻ ഭയപ്പെടുന്നു.
നായ്ക്കളുടെ കടിയേറ്റ പത്ര വിതരണക്കാർ നിരവധി
മാവുങ്കാൽ, കോട്ടപ്പാറ, അമ്പലത്തറ, പാറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യത്തിൽ ആശങ്കയിലാണ് ജനം.രാവിലെ മദ്രസ്സകളിലും സ്കൂളിൽ പോകുന്ന കുട്ടികൾ തിരിച്ച് വരുന്നത് വരെ രക്ഷിതാക്കൾ ആശങ്കയിലാണ്. വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നത് പതിവായി.
നൂറ് കണക്കിന് തെരുവ് പട്ടികൾ ഓരോ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും വിഹരിക്കുകയാണ്.
ചിത്രം പകർത്തിയത് റഹ്മാൻ അമ്പലത്തറ.
അമ്പലത്തറയിൽ ഇരുചക്രവാഹനയാത്രക്കാരനെ ആക്രമിക്കാൻ പിന്നാലെ ഓടുന്ന തെരുവ് പട്ടികളിലൊന്ന്
0 Comments