യുവാവ് മരിച്ചു. കുണിയയിലെ കെ.വി. അബ്ദുള്ളയുടെ മകൻ അബ്ദുൾ റഹ്മാൻ ഫാരിസ് 24 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 15ന് വൈകീട്ട് ദേശീയ പാതയിൽ ബട്ടത്തൂരിലായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും യുവാവ് ഓടിച്ചു വന്ന ബൈക്ക് മുന്നിൽ കൂടി പോവുകയായിരുന്ന ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ഇടിക്കുകയായിരുന്നു. ചികിൽസക്കിടെയാണ് മരണം. അപകടത്തിന് കാരണമായ ബസിൻ്റെ ഡ്രൈവർമനോജിനെതിരെ ഇന്നലെ തന്നെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ബേക്കൽ എസ്.ഐ സതീശൻ മംഗലാപുരം ആശുപത്രിയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കുണിയയിലെ എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു.
0 Comments