പെരിയ:കല്ല്യോട്ടെ രക്തസാക്ഷികളിലൊരാളായ ശരത് ലാലിന്റെ ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. രക്തദാനത്തിന് സന്നദ്ധരായി എത്തിയ 30 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ 23 പേർ രക്തം നല്കി. 2019 ഫെബ്രുവരി മാസം 17 ന് കൊലചെയ്യപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ജന്മദിനത്തിൽ കാഞ്ഞങ്ങാട് ബ്ലഡ് ബാങ്കിലും കാസറഗോഡ് ബ്ലഡ് ബാങ്കിലും ഇരുവരുടെയും ഓർമയ്ക്കായി യൂത്ത് കോൺഗ്രസ് നടത്തിവരുന്ന രക്തദാന ക്യാമ്പ് നാലാം വർഷത്തിലേക്ക് കടന്നു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ്ബാങ്കിൽ വച്ച് രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പിന് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് വസന്തൻ ബന്തടുക്ക,ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ,അഖിൽ അയ്യങ്കാവ്, ശിവപ്രസാദ് ആറുവാത്ത്,അജിത് പൂടംകല്ല്, പ്രദീപ് പള്ളക്കാട്,അനിൽ കായകുളം,രവി വെള്ളച്ചാൽ, രതീഷ് കല്ല്യോട്ട്, പ്രശാന്ത് നമ്പ്യാർ നേതൃത്വം നല്കി.
0 Comments