Ticker

6/recent/ticker-posts

മദ്യപിച്ച് കാറോടിച്ച അധ്യാപിക പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് :മദ്യ ലഹരിയിൽ കാറോടിച്ച അധ്യാപികയെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു. പടന്നക്കാട് ഭാഗത്ത് നിന്നും
ഐങ്ങോത്ത് ദേശീയ പാത വഴി വന്ന വാഹനമാണ് പിടികൂടിയത് ഇന്ന് ഉച്ചക്കാണ് 
ട്രെയിനിംഗ് സ്കൂളിലെ പ്രധാന അധ്യാപികയെ കസ്റ്റഡിയിലെടുത്തത്. നീലേശ്വരം ഭാഗത്ത് നിന്നും അപകടകരമായ രീതിയിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു കാറെന്ന് പൊലീസ് പറഞ്ഞു. പൊലീസിൻ്റെ ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് കേസെടുക്കുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലാണ്.
Reactions

Post a Comment

0 Comments