Ticker

6/recent/ticker-posts

പെരിയ കേന്ദ്ര സർവ്വകലാശാലയിൽ എസ് എഫ് ഐ പോലീസുമായി സംഘർഷം

കാഞ്ഞങ്ങാട്:കേരള കേന്ദ്ര സർവ്വകലാശാലയിലേക്ക് എസ്‌എഫ് ഐ നടത്തിയമാർച്ചിൽ പോലീസുമായി സംഘർഷം പോലിസുമായി  ഉന്തും തള്ളുമുണ്ടായി.പോലിസ് വലയം ഭേദിച്ച പ്രവർത്തകർ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറി.
മതിയായ യോഗ്യത ഇല്ലാതെ കേരള കേന്ദ്ര സർവ്വകലാശാലയിലെ വൈസ് ചാൻസിലർ സ്ഥാനത്ത് നിയമിക്കപ്പെട്ട വെങ്കടേശ്വരലുവിനെ പുറത്താക്കുക, രജിസ്ട്രാർ നിയമനത്തിലെ അഴിമതി പുറത്തു കൊണ്ടു വരുക,കേരള കേന്ദ്ര സർവ്വകലാശാലയിലെ  വിവിധ തസ്തികയിൽ നടന്ന നിയമനങ്ങൾ പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷിക്കുക
 തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പെരിയയിലുള്ള
 കേരള സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്ക് എസ്‌എഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചത്
   ഡി വൈ എസ് പി മാരായ സി.കെ.സുനിൽകുമാർ, വിശ്വംഭരൻ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ് ഐ രജനീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറി പി എം ആർഷൊ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം ടി സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സച്ചിൻഗോപു, വിഷ്ണുചേരിപ്പാടി, മാളവിക രാമചന്ദ്രൻ, കെ വി ചൈത്ര, കെ അനീഷ്  സംസാരിച്ചു.
Reactions

Post a Comment

0 Comments