കാഞ്ഞങ്ങാട്: സി പി എം കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗവും, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു പാവൽ കുഞ്ഞിക്കണ്ണൻ 79 അന്തരിച്ചു
ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാവൽ ആണ് സ്വദേശം.കെ എസ് വൈ എഫിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു. മലയോര മേഖലയിലും അവിഭക്ത കണ്ണൂർ ജില്ലയിലെ മറ്റു പ്രദേശങ്ങളിലും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.
അഭിഭാഷകവൃത്തിയുടെ ഭാഗമായി
കാഞ്ഞങ്ങാടേക്ക് താമസം മാറി
തുടർന്ന് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്..കെ എസ് കെ ടി യു, ജില്ലാ ഭാരവാഹിയായും സി പി എം) കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു.പാർട്ടിയുടെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിച്ചു. ഭാര്യ: പത്മിനി, മക്കൾ: ജൈജേഷ്, ബിജു, വരുൺ.
പടം :പാവൽ കുഞ്ഞിക്കണ്ണൻ
0 Comments