കാഞ്ഞങ്ങാട് : ബേക്കൽമൗവ്വൽ സ്വദേശിയെ വീട്ടിൻ്റെ മുകൾ നിലയിൽ കിടപ്പ് മുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കാണുന്നത്. തായൽ മൗവ്വലിലെ മൂസയുടെ മകൻ മുഹമ്മദ് കുഞ്ഞി 51 ആണ് മരിച്ചത്. ജനാലകമ്പിയിൽ മുണ്ട് കെട്ടിയ നിലയിലായിരുന്നു. ഇന്നലെ രാത്രി 8 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments