കാഞ്ഞങ്ങാട് :ലഹരിമുക്ത കൊളവയൽ എന്ന ആശയവുമായി കൊളവയൽ ലഹരി മുക്ത ജാഗ്രത സമിതി എല്ലാ വെള്ളിയാഴ്‌ച്ചകളിലും തുടർച്ചയായി കൊളവയലിൽ കാഞ്ഞങ്ങാട്ട് ഡി വൈഎസ് പി യുടെ നേതൃത്വത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും, ജന മൈത്രി പോലീസ് ടീമും,കൊളവയൽ ലഹരിവിരുദ്ധ ജാഗ്രത കൂട്ടായ്മയും,സംയുക്തമായി നടത്തി വരുന്ന ബോധവൽക്കരണ ജാഗ്രതാ സദസ്സ് ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം കൊളവയൽ ബ്രദേഴ്സ്ക്ലബ്ബിൽ നടന്നു, ജാഗ്രതാ സദസ്സിൽ ഡി.വൈ.എസ് പി. ബാലകൃഷ്ണൻ നായർ സംസാരിച്ചു.
കൊളവയൽ ലഹരി മുക്ത ജനകീയ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായരെ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സിൽ കൊളവയൽ ബ്രദേഴ്സ് ക്ലബ് ഉപഹാരം നൽകി ആദരിച്ചു.
ക്ലബ് പ്രതിനിധി ഷെരീഫ് കൊളവയൽ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് ഇൻസ്‌പെക്ടർ കെ.പി ഷൈൻ, ജനമൈത്രി ബീറ്റ് ഓഫീസർ രഞ്ജിത്ത്കുമാർ , കൊളവയൽ ജമാഅത്ത് പ്രസിഡന്റ് ബി.മുഹമ്മദ് കുഞ്ഞി കൊളവയൽ ഖത്തീബ് ആരിഫ് അഹമ്മദ് ഫൈസി, വാർഡ് മെമ്പർ ഹംസ സി എച്ച്,
ഇബ്രാഹിം ആവിക്കൽ , കനിവ് ചെയർമാൻ പാലക്കി അബ്ദുൽ റഹിമാൻ ഹാജി, ജാഗ്രത സമിതി അംഗങ്ങളായ , ഉസ്മാൻ ഖലീജ്, അബൂബക്കർ കൊളവയൽ, ഷംസുദ്ധീൻ കൊളവയൽ, അബ്ദുള്ള പി,ഇബ്രാഹിം സി.പി, മഹ്ഷൂഫ് കൊളവയൽ ഷിഹാബ് കൊളവയൽ, ലത്തീഫ് പി,ആയിഷ ഫർസാന തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് റഫിഖ് മുല്ലക്കൽ സ്വാഗതവും മാജിദ് കൊളവയൽ നന്ദി പറഞ്ഞു.
0 Comments