Ticker

6/recent/ticker-posts

കോൺഗ്രസ് നടപടി, എം പി പങ്കെടുത്ത പൊതുപരിപാടി മുസ്ലിം ലീഗ് ബഹിഷ്ക്കരിച്ചു

കാഞ്ഞങ്ങാട്:: രാജ് മോഹൻ ഉണ്ണിത്താൻ എം പി പങ്കെടുത്ത പൊതുപരിപാടി മുസ്ലീം ലീഗ് ബഹിഷ്ക്കരിച്ചു പുല്ലൂർ-പെരിയ പഞ്ചായത്തിൻ്റെ അഞ്ച് സ്ഥലങ്ങളിൽ എം പി യുടെ
 പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ഉയരവിളക്കുകൾ നാടിന് സമർപ്പിച്ച ചടങ്ങാണ് ലീഗ് ബഹിഷ്ക്കരിച്ചത്.
പുല്ലൂർ പെരിയ പഞ്ചായത്തിലെ അമ്പലത്തറ, കല്യോട്ട്, ചാലിങ്കാൽ, പുളിക്കാൽ, എടമുണ്ട എന്നീ സ്ഥലങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന പരിപാടിയിലേക്ക് അമ്പലത്തറയിലൊഴികെ മറ്റ് 4 സ്ഥലങ്ങളിലെ പരിപാടിയിലേക്ക് നേതാക്കളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് എം പി പങ്കെടുത്ത അഞ്ച് പരിപാടികളും ലീഗ് ബഹിഷ്ക്കരിച്ചത്. പുല്ലൂർ-പെരിയ പഞ്ചായത്തിലെ
കോൺഗ്രസ് നേതാക്കൾ ലീഗിനെ അപമാനിക്കുകയും അവഗണിക്കെനാണ് ലീഗ് നേതാക്കളുടെ പരാതി. അമ്പലത്തറയിൽ നടന്ന പരിപാടിയിൽ
പഞ്ചായത്ത് പ്രസിഡണ്ട് സി കെ ,അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എംകെ, ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ, കാർത്യായനി, മെമ്പർമാരായ രമ കൃ ഷണൻ നായർ ,രതീഷ് കാട്ടുമാടം, എ വി ,കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments