പിരിവ് തടഞ്ഞു.പ്രശ്നം സംഘർഷത്തിൻ്റെ വക്കിലെത്തിയതോടെ
പോലിസ് ഇടപെട്ടു. ഇന്ന് രാവിലെ 11 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്താണ് സംഭവം. ഒരു സംഘടനയുടെ പേരിൽ സ്ത്രികൾ ബക്കറ്റ് പിരിവ് നടത്തുന്നതിനെെെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു.തർക്കമുണ്ടായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഒരു സംഘടനയുടെ നോട്ടീസ് നൽകിയായിരുന്നു പിരിവ്.ദിവസങ്ങളായി നഗരത്തിൽ പിരിവ് നടക്കുന്നുണ്ട്. തങ്ങൾക്ക് സംഭാവന പിരിക്കാൻ അവകാശമുണ്ടെന്നാണ് യുവതികൾ പോലീസിനോട് പറഞ്ഞത്.തർക്കത്തിനൊടുവിൽ പിരിവിനെതിരെ പരാതി രേഖാമൂലം സ്റ്റേഷനിൽ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ് ഇതനുസരിച്ച്രു ഇരുവിഭാഗവും പോലീസ് സ്റ്റേഷനിലേക്ക് പോയി.
0 Comments