കാഞ്ഞങ്ങാട്: എൻഡോസൾഫാൻ രോഗബാധിതനായ കുട്ടി മരണത്തിന് കീഴടങ്ങി.. കല്ലൂരാവി പുഞ്ചാവി യിലെ ശംസുദ്ദീൻ്റെ മകൻ സഹദ് 11 ആണ് മരിച്ചത്.ചികിത്സയിലിരിക്കെ ഇന്നലെ മംഗ്ളുരു ആശുപത്രിയിലാണ് അന്ത്യം. മാതാവ് ഖദീജ. ഏക സഹോദരി ഷഹനയും എൻഡോസൾഫാൻ രോഗബാധിതയാണ്.ഇരുവരും സർക്കാറിൻ്റെ എൻഡോസൾഫാൻ ഇരകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്
മാനസിക
വെല്ലുവിളി നേരിടുന്നവരാണെങ്കിലും കളിച്ചും ചിരിച്ചുമായിരുന്നു ഷഹനക്കൊപ്പം സഹദ് പുഞ്ചാവിയിലെ വീട്ടിൽ കഴിഞ്ഞത്. ഷഹനക്കൊപ്പം കളി ചിരിയുമായി ഈ വീട്ടിൽ ഇനി സഹദില്ല
പടം. സഹദ്
0 Comments