Ticker

6/recent/ticker-posts

സ്ക്കൂട്ടർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ, അടിപിടി വാറൻറ്കേസിൽ മറ്റൊരു യുവാവും പിടിയിൽ

നീലേശ്വരം:സ്ക്കൂട്ടർ ഓട്ടോയിലിടിച്ച് 
ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ
 യുവാവ് അറസ്റ്റിൽ.2020 ൽ നീലേശ്വരം നളന്ദ റിസോർട്ടിനു മുന്നിൽ വെച്ചുണ്ടായ വാഹനാ പകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ പോയി പിന്നീട് കോടതിയിൽ ഹാജരാകാതിരുന്ന
 തൈകടപ്പുറം സ്വദേശി നാസറാണ് 35 അറസ്റ്റിലായത്.
നാസർ  ഓടിച്ച സ്‌കൂട്ടർ എതിരെ വന്ന ഓട്ടോ റിക്ഷ യിൽ ഇടിച്ചു ഓട്ടോ മറിഞ്ഞു ഓട്ടോ ഡ്രൈവർ മരിച്ചതായാണ് കേസ്കോടതി യുവാവിനെ റിമാൻഡ് ചെയ്തു.എസ് ഐ ശരണ്യ സീനിയർ സിവിൽ പോലീസ് ഓഫീസർ
 കുഞ്ഞബ്ദുള്ള നങ്ങാരത്ത് സിവിൽ ഓഫിസർ
 ഷിജു  മടികൈ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.2014ൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത അക്രമ കേസിൽ ഗൾഫിലും നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ പ്രതി  കോയമ്പുറ ത്തെ രാജീവനെ  ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.നീലേശ്വരം   എസ്.ഐ രാമചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുള്ള നങ്ങാരത്‌, സി വിൽ ഓഫിസർ സജിത് സി. പടന്ന എന്നിവർ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
Reactions

Post a Comment

0 Comments