Ticker

6/recent/ticker-posts

അമേരിക്കൻ വിസ തട്ടിപ്പ് നാല് പേരുടെ ലക്ഷങ്ങൾ തട്ടിയെടുത്തു

കാഞ്ഞങ്ങാട് :അമേരിക്കയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ്. പാണത്തൂർ സ്വദേശിയിൽ നിന്നും വഞ്ചിച്ച യുവാക്കൾ ബന്തടുക്കയിലും തട്ടിപ്പ് നടത്തിയതായി വിവരം പുറത്തുവന്നു.രണ്ടു പേർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബന്ത ടുക്ക മലാംകുണ്ട് അരിമണ്ണിൽ ഹൗസിൽ.എ. വി തോമസ് എന്ന ബേബിയുടെ പരാതിയിൽ കോഴിക്കോട്ടെ ബിബിൻ തോമസ്, തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2022 മെയ് 18 നാണ് പണം വാങ്ങിയത്. 193000രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു.ബേബിയുടെ മകൾക്ക് വേണ്ടിയാണ് പണം നൽകിയത് കഴിഞ്ഞദിവസം രാജപുരം പോലീസുംഇവർക്കെതിരെ കേസെടുത്തിരുന്നു. പാണത്തൂർ നെല്ലിക്കുന്നിലെ അജിൽ മാത്യൂസിന്റെ പരാതിയിലായിരുന്നു കേസ്. അജിൽ മാത്യൂസിനോടും 193000രൂപ തന്നെയാണ് വാങ്ങിയത്. ചിറ്റാരിക്കാൽ പൊലീസും പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി റജിസ്ട്രർ ചെയ്തു. മണ്ഡപത്തെ എബിൻ എബ്രഹാമിൻ്റെ ഭാര്യ ടിനു ഫിലിപ്പിൻ്റെ 29 പരാതിയിൽ ചെന്നൈയിലെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജോസഫ് ഡാനിയേൽ, കോഴിക്കോട് സ്വദേശികലത്തി പറമ്പിൽ വിപിൻ എന്നിവർക്കെതിരെയാണ് കേസ്. അമേരിക്കയിലെ വിർജീനയിൽ ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് 1929 30 രൂപ വാങ്ങി വഞ്ചിച്ചതായാണ് കേസ്. 2022 മെയ് 18നായിരുന്ന പണം നൽകിയത്. ഇതേ സംഘത്തിനെതിരെ രാജപുരം പൊലിസ് മറ്റൊരു കേസും റജിസ്ട്രർ ചെയ്തു. പൂടംകല്ല് എടക്കടവിലെ ഐ വിൻ ജോസഫിന് 30 അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിനാണ് കേസ്. 3,62,850 രൂപയായിരുന്നു പ്രതികൾ വാങ്ങിയത്. സി. എൻ എ പഠിപ്പിച്ച് അമേരിക്കയിൽ വിസയുള്ള ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. 2022 ജുലൈ 18 നായിരുന്നു പണം നൽകിയത്.

Reactions

Post a Comment

0 Comments