കാഞങ്ങാട് :മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി വാർത്തയിൽ നിറഞ്ഞ് നിൽക്കുന്ന 12 വയസുകാരി വൈഭവിയെ പൂച്ചക്കാട്ടുകാരുടെ സ്വർണ പതക്കം. നബിദിന പരിപാടിയിലായിരുന്നു വൈഭവിക്ക് ആദരം നൽകിയത്. പൂച്ചക്കാട് ശാഖ എസ് വൈ എസ്- എസ് കെ എസ് എസ് എഫ് കമ്മിറ്റിയാണ് സ്വർണ പതക്കം നൽകിയത്. കിന്നി ഗോളി സെയ്ൻ്റ് മേരീസ് സെൻട്രൽ സ്ക്കൂളിലെ ഏഴാം തരം വിദ്യാർഥിനിയായ വൈഭവി കഴിഞ്ഞ 6 ന് വൈകുന്നേരം ആറരയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കൺമുന്നിൽ അപകടം നടന്നത്. മറിഞ്ഞ റിക്ഷ തനിയെ ഉയർത്തി ആദ്യം ഡ്രൈവറേയും പിന്നീട് രണ്ടും പേരും ചേർന്ന് വാഹനത്തിനിടിയിൽ നിന്ന് യുവതിയേയും രക്ഷിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. നബിദിനാഘോഷത്തോടനുബന്ധിച്ച് നബിദിന റാലിയും, പൊതു പരിപാടിയും നടന്നു. നബിദിന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം കുഞ്ഞഹമ്മദ് ഹാജി നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതു ചടങ്ങിൽ ആണ് വൈഭവിയെ പൊതു പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ അഹമ്മദ് സ്വർണ പതക്കം നൽകി അനുമോദിച്ചത്. ചടങ്ങിൽ വയനാട് ദുരന്തത്തിൽ വൈറ്റ് ഗാർഡ് വളണ്ടിയറായി സേവനമനുഷ്ടിച്ച സമീർ കല്ലിങ്കാലിന് എസ് വൈ എസ് ശാഖ ജന. സെക്രട്ടറി മുഹാജിർ പൂച്ചക്കാട് സേനഹോപഹാരം നൽകി. എസ് വൈ എസ് ശാഖ പ്രസിഡൻറ് മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, സോളാർ കുഞ്ഞഹമ്മദ് ഹാജി, മാഹിൻ പൂച്ചക്കാട്, ഖാദർ, സോളാർ ഹംസ, കണ്ടത്തിൽ അന്തുക്ക, എം. സി. മൂസ, അബ്ബാസ് കടവ്, മാളികയിൽ മുഹമ്മദ്, നിസാർ , നവാസ്, ബഷീർ , സാബിർ, അക്ബർ, റഷീദ്, റസാക്ക്, മുഹമ്മദ്, മുസമ്മിൽ, എം. സി. ശരീഫ് ഹാജി, ഹബീസ്, പി.കെ. മുഹമ്മദ്, ഫൈസൽ എന്നിവർ സംബന്ധിച്ചു. പൂച്ചക്കാട് ഖത്തീബ് സിറാജുദ്ധീൻ തങ്ങൾ പ്രാർത്ഥന നടത്തി. പൂച്ചക്കാട് ശാഖ എസ് വൈ എസ് ജന. സെക്രട്ടറി മുഹാജിർ പൂച്ചക്കാട് സ്വാഗതവും എസ് കെ എസ് എസ് എഫ് ഉദുമ മണ്ഡലം ട്രഷറർ നജീബ് പൂച്ചക്കാട് നന്ദി പറഞ്ഞു.
0 Comments