Ticker

6/recent/ticker-posts

തൈക്കടപ്പുറത്ത് യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ

നീലേശ്വരം :തൈക്കടപ്പുറത്ത് യുവാവിനെ താമസ സ്ഥലത്ത് 
മരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാസർകോട് നെല്ലിക്കുന്ന് സുനാമി ഫ്ളാറ്റിലെ ബാബു ചാക്കോയുടെ മകൻ ജോജി സി.ബി എന്ന ജോമോൻ 34 ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് തൈക്കടപ്പുറത്ത് താമസിച്ച് വന്നിരുന്ന വാടക ക്വാർട്ടേഴ്സിൻ്റെ വരാന്തയിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. ഇരുന്ന കസേരകൾ പ്പെടെ മറിഞ്ഞ് വീണ് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നീലേശ്വരം പൊലീസ് എത്തി മൃതദേഹം ജില്ലാ ശുപത്രിയിലേക്ക് മാറ്റി. ഇവിടെ താമസിച്ച് തോണിയിൽ മൽസ്യബന്ധന ജോലി ചെയ്ത് വരികയായിരുന്നു.
Reactions

Post a Comment

0 Comments