കാഞ്ഞങ്ങാട് :പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു.
അജാനൂർ സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. പ്രസവത്തിനായി ഇന്നലെയാണ് യുവതിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഇന്ന് രാവിലെയാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. ആൺകുഞ്ഞായിരുന്നു. പിന്നീട് പുറത്തെത്തിച്ചു.
0 Comments