Ticker

6/recent/ticker-posts

കളിച്ചു കൊണ്ടിരിക്കെ മൂന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് : കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് 
മൂന്ന് വയസുകാരി 
മരിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോർത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിന് സമീപത്തെ നവാസിൻ്റെയും അഫ്സയുടെയും മകൾ നെെഹ ആണ് മരിച്ചത്. ഇന്നലെ രാത്രി 7.15 മണിയോടെ കല്ലൂരാവിയിലെ ബന്ധു വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. 15 ദിവസം മുൻപ് എറണാകുളം അമൃത ആശുപത്രിയിൽ ഹൃദയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയകഴിഞ്ഞിരുന്നു.
Reactions

Post a Comment

0 Comments