കാഞ്ഞങ്ങാട്: 15കാരിയെ
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷവും ഒരു മാസവും തടവും 35,000 രൂപ പിഴയും
കോടതി ശിക്ഷ വിധിച്ചു.. മുന്നാട് വട്ടം തട്ട ഉടുപ്പും കല്ലിലെ ഗോപി എന്ന വിശ്വംഭരനെ 41യാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരു മാസവും ഏഴു ദിവസവും കൂടുതൽ തട വ് അനുഭവിക്കാനും
കോടതി നിർദ്ദേശിച്ചു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രിൽ
30ന് രാവിലെ 11.30 ന് പെൺകുട്ടിയുടെ സ്വന്തം വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പീഡിപ്പിച്ചത്. 2022 ആഗസ്റ്റ് മാസത്തിൽ പല ദിവസങ്ങളിൽ ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തി നിരന്തരം പിന്തുടരുകയും ചെയ്തു.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ ആയിരുന്ന ടി. ദാമോദരൻ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
0 Comments