Ticker

6/recent/ticker-posts

നാടിനെ നടുക്കി കടക്ക് മേൽ ഇടി വീണു അഞ്ച് പേർ ആശുപത്രിയിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളൽ, അഞ്ച് പേരും കടയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു

കാഞ്ഞങ്ങാട് : കടക്ക് മേൽ ഇടിമിന്നലേറ്റു. ഇന്ന്വൈകീട്ട് ആണ് നാടിനെ നടുക്കിയ ഇടിമിന്നലുണ്ടായത്. കച്ചവടക്കാരനും കടയിലുണ്ടായിരുന്ന നാല് പേർക്കും പൊള്ളലേറ്റു. കുറ്റിക്കോൽ വാവടുക്കത്ത് ആണ് ഇടി വീണത്. വാവടുക്കത്തെ പല ചരക്ക് വ്യാപാരി ജനാർദ്ദനൻ 56,ബാവ ടുക്കം സ്വദേശികളായ കൃഷ്ണൻ 60, കുമാരൻ 56,അംബുലാടിയിലെ രാമചന്ദ്രൻ 60 എന്നിവർക്കാണ് പൊള്ളലേറ്റത്. ഓടിയെത്തിയ നാട്ടുകാർ അഞ്ച് പേരെയും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു.

 ജനാർദ്ദനൻ്റെയും കുമാരൻ്റെയും ദേഹമാസകലം മിന്നലേറ്റ് ഗുരുതരമായ പൊള്ളലുണ്ട് കടയിലെകസേരയിലും ബെഞ്ചിലും ഇരിക്കുകയായിരുന്ന അഞ്ച് പേരും ഇടിയുടെ ആഘാതത്തിൽ കടയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു. വീഴ്ചയിലും  പരിക്കേറ്റു. കോൺഗ്രീറ്റ് കെട്ടിടത്തിൻ്റെ വയറിംഗുകൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു. കടക്ക് മുന്നിലുണ്ടായിരുന്ന രണ്ട് വാഴകൾ  കരിഞ്ഞു.  അപ്രതീക്ഷിതമായെത്തിയ ഇടിമിന്നലിൽ വാവടുക്കം ഗ്രാമം നടുങ്ങി. പരിക്കേറ്റവർ ചികിൽസയിലാണ്.

Reactions

Post a Comment

0 Comments