Ticker

6/recent/ticker-posts

കുശാൽനഗറിൽ എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ അഞ്ച് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്കുശാൽനഗറിൽ എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി. കുശാൽ നഗർ റെയിൽവെഗേറ്റിന് സമീപം എം.ഡി എം.എ ചില്ല് കഷണത്തിലിട്ട് കത്തിച്ച് ഉപയോഗിക്കുകയായിരുന്ന മുറിയനാവിയിലെ 29 കാരനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. പോളിടെക്നിക്ക് റോഡിൽ എം.ഡി.എം എ ഉപയോഗിക്കുകയായിരുന്ന 34 കാരനെയും മീനാപ്പീസ് സ്വദേശിയായ 29 കാരനെയും ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. നിത്യാനന്ദാശ്രമം റോഡിൽ മയക്ക് മരുന്ന് ഉപയോഗിക്കുകയായിരുന്ന രണ്ട് പേരും അറസ്റ്റിലായി. മുറിയനാവിയിലെ 30 കാരനും ആ വിയിൽ സ്വദേശിയായ 25 കാരനുമാണ് പിടിയിലായത്.
Reactions

Post a Comment

0 Comments