Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റിൽ നിന്നും പാമ്പ് കടിയേറ്റതായി സംശയം യുവാവ് ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യ മാർക്കറ്റിൽ നിന്നും പാമ്പു കടിയേറ്റതാണെന്ന സംശയത്തെ തുടർന്ന് യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവ്വൽപള്ളിയിലെ യാസി 32നാണ് കടിയേറ്റത്. ഇന്ന് ആണ് സംഭവം. മാർക്കറ്റിൽ സൂക്ഷിച്ച പെട്ടിയിൽ നിന്നും ടാർപോളിൻ നീക്കുന്നതിനിടെയാണ് സംഭവം.എന്നാൽ പാമ്പിനെ കണ്ടെത്താനായില്ല. സംശയത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കൊവ്വൽപള്ളിയിൽ കച്ചവടം നടത്തുന്ന യാസീൻ മീൻ ശേഖരിക്കാനെത്തിയ സമയത്താണ് സംഭവം.
Reactions

Post a Comment

0 Comments