വീട്ടിൽനിന്നു കാണാ
തായ പേർഷ്യൻ പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കുടുംബം കാത്തിരിക്കുകയായിരുന്നു. ഇരിയ യിൽ സ്പെയർപാർട്‌സ് കട നടത്തുന്ന ഹൈസ്‌കുളിനു സമീപത്തെ എം.കെ.ഹൗസിൽ ശിവനും ഭാര്യ രമണിയും ഓമനിച്ചു വളർത്തുന്ന 'സിമ്പ' എന്ന രണ്ടു വയസ്സുള്ള ആൺ പൂച്ചയെയാണ് കാണാതായത്.
കപ്പൽ ജീവനക്കാരനായ മകൻ ദീപക് രണ്ടു വർഷം മുൻ പ് 15,000 രൂപയ്ക്ക് കണ്ണൂരിൽ നിന്നു വാങ്ങിയതാണ് സിമ്പ യെ. മൂന്നു മാസമായിരുന്നു അപ്പോൾ പ്രായം. കൂട്ടിലിടാതെ യാണ് സിമ്പയെ വളർത്തിയ തെന്നും അത്രമാത്രം ഇണങ്ങി യിരുന്നുവെന്നും ശിവൻ പറ ഞ്ഞു. വഴിതെറ്റി പോയതാ ണെന്നാണ് കരുതുന്നത്.
0 Comments