കാസർകോട്: വലയെറിയുന്നതിനിടെ കടലിൽ കാണാതായ 19 വയസുകാരൻ്റെ മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ടെത്തി.
കുമ്പള കോയിപ്പാടി കടലില്‍ കാണാതായ പെര്‍വാഡ് കോളനിയിലെ അര്‍ഷാദിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ആരിക്കാടി അഴിമുഖത്ത് മൃതദേഹം കണ്ട് കരക്കെത്തിച്ചത്. ഇന്നലെ വൈകിട്ടാണ് അര്‍ഷാദിനെ അപകടത്തില്‍പ്പെട്ട് കാണാതായത്. കുമ്പള തീരദേശ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
0 Comments