കാഞ്ഞങ്ങാട് :മടിക്കൈയിലും കുറ്റിക്കോലിലും പെരിയയിലുമായി മൂന്ന് പേർ ജീവനൊടുക്കി. മടിക്കൈ മേക്കാട്ടെ സുദർശനെ 69 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് അടുക്കളയിലെ ചായ്പിലാണ് കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. പെരിയ കണ്ണോത്ത് കരിയയിലെ കുഞ്ഞിരാമൻ്റെ മകൻ പി.വി.സുകുമാരയെ 61 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻ മുള്ളിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കുറ്റിക്കോൽ ബേത്തൂർ പാറപനക്കുളത്തെ കണ്ണൻ്റെ മകൻ രാമകൃഷ്ണനെ 60 തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളിയൻപാറയിൽ കശുമാവിൻ കൊമ്പിലാണ് കണ്ടത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments