Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ പർദ്ദ കടക്ക് തീ പിടിച്ചു പൂർണമായും കത്തി നശിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽപർദ്ദ കടക്ക് തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു. ബസ് സ്റ്റാൻ്റിന് സമീപം പെട്രോൾ പമ്പിന് പിറക് വശത്തെ റഹ്മത്ത് കോംപ്ലക്സിലുള്ള പർദ്ദ സെൻ്റർ എന്ന കടക്കാണ് തീ പിടിച്ചത്. അർദ്ധരാത്രി 12.45 മണിക്കാണ് അപകടം. ഫയർഫോഴ്സും സമീപമുണ്ടായവരുംചേർന്ന് ഷട്ടർ തകർത്ത ശേഷം  ഗ്ലാസും തകർത്താണ് അകത്തു കയറി തീ കെടുത്തിയത്. ഏറെനേരത്തെ പരിശ്രമത്തിലാണ് അഗ്നിരക്ഷാ പ്രവർത്തകർ തീ കെടുത്തിയത്. ആവിക്കര ഗാർഡർ വളപ്പിലെ ഗായത്രിയുടെ
ഉടമസ്ഥയിലുള്ള  പർദ്ദ - ടൈലറിംഗ്
സ്ഥാപനം ആണ് കത്തി നശിച്ചത്. വസ്ത്രങ്ങൾ, ഫർണിച്ചർ, കംപ്യൂട്ടർ, ഇലക്ട്രിക് സാധനങ്ങൾ ഉൾപെടെ ചാമ്പലായി. ഇൻവേർട്ടറിൽ നിന്നും ഷോർട്ട് സർക്യൂട്ട് ആയതാണ് കാരണമെന്ന് കരുതുന്നു. 5 ലക്ഷത്തോളം നഷ്ടം കരുതുന്നു. തൊട്ടടുത്ത അക്ഷയ സെൻ്ററിലേക്ക് തീ പടരും മുൻപ് കെടുത്താനായി.

Reactions

Post a Comment

0 Comments