കാഞ്ഞങ്ങാട് :ശ്വാസ തടസം അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ യുവാവ് മരിച്ചു. കിഴക്കും കര
കുതിരമ്മൽ സി. ബാലൻ്റെ മകൻ കെ. അനീഷ് 43 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെ ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്നതായി പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ ഐഷാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലേ ദിവസം എന്തോ വല്ലായ്മ തോന്നിയതിനെ തുടർന്ന് കുന്നുമ്മലി
ലെ ആശുപത്രിയിലെത്തി ഇ. സി. ജി എടുത്തിരുന്നു. വിവാഹ ആലോചനയിലായിരുന്നു. നേരത്തെ ആന്ധ്ര ബാങ്കിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ തന്നെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: ദാക്ഷായണി. സഹോദരൻ: കെ. പ്രദീപ്.
0 Comments