ഡോക്ടർ സി.എച്ച്. ഇബ്രാഹീം 56 അന്തരിച്ചു. അസുഖ ബാധിതനായി മാസങ്ങളായി
മുഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. അതിഞ്ഞാലിലെ കേരള ആശുപത്രി ഉടമയാണ്. അറിയപ്പെടുന്ന
ശിശുരോഗ വിദഗധനായിരുന്നു.
അജാനൂർ കടപ്പുറം സ്വദേശിയാണ്. ആ തുര സേവനങ്ങൾ
ക്കൊപ്പം കൃഷിയിലും തത്പര നായിരുന്നുഡോക്ടർ. പുലർച്ചെ 1.30 ഓടെയായിരുന്നു അന്ത്യം.
ഇന്ന് ഉച്ചക്ക് അതിഞ്ഞാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
അജാനൂർ കടപ്പുറം പാലായി സ്വദേശികളായ പരേതരായ പാട്ടില്ലത്ത് അബ്ദുള്ള ഹാജിയുടെയും അഞ്ചില്ലത്ത് ആയിഷ ഹജ്ജുമ്മയുടെയും മകനാണ്.
0 Comments