പയ്യന്നൂർ :
പട്ടാപകൽ നാട്ടിലിറങ്ങിയ പുലി വളർത്തു നായയെ ആക്രമിച്ചു. ഇന്ന് വൈകിട്ട് 4.30 മണിയോടെ കാങ്കോൽ ആലക്കാട്ട് ഭാഗത്താണ് പുലിയിറങ്ങിയത്. പുലിയെ ആളുകൾ നേരിട്ട് കാണുകയും ചെയ്തു. കടിങ്ങിനാം പൊയിലെ കൊടക്കൽ ശ്രീധരൻ്റെ വളർത്തു പട്ടിയെയാണ് പുലി ആക്രമിച്ചത്. വീട്ടിൽ നിന്നു മാണ് നായയെ പുലി പിടിച്ചത്. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയ
പ്പോൾ നായയുമായി മതിൽ ചാടി കടക്കുന്ന പുലിയെ കാണുകയായിരുന്നു. വീട്ടുകാർ പിറകെ ഓടിയ
തോടെ പട്ടിയെ ഉപേക്ഷിച്ചു.
വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു.
0 Comments