Ticker

6/recent/ticker-posts

സ്കൂട്ടി ഓടിക്കുന്നതിനിടെ ഒമ്പത് കുട്ടി ഡ്രൈവർമാർ പിടിയിൽ രക്ഷിതാക്കൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :സ്കൂട്ടി ഓടിക്കുന്നതിനിടെ ഇന്ന് ഒമ്പത് കുട്ടി ഡ്രൈവർമാർ
പൊലീസ് പിടിയിലായി. രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. ബേക്കൽ പൊലീസ് രണ്ടും അമ്പലത്തറ, വെള്ളരിക്കുണ്ട് പൊലീസ് ഓരോ കേസുവീതവും റജിസ്ട്രർ ചെയ്തു. മേൽപ്പറമ്പ പൊലീസ് അഞ്ച് കുട്ടി ഡ്രൈവർമാരെ പിടികൂടി കേസെടുത്തു. പ്രായപൂർത്തിയാകാത്ത വർക്ക് വാഹനം ഓടിക്കാൻ നൽകിയ മാതാവിൻ്റെയും പിതാവിൻ്റെയും ബന്ധുക്കൾക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പത്ത് കുട്ടി ഡ്രൈവർമാരും പിടിയിലായിരുന്നു.
Reactions

Post a Comment

0 Comments