കാഞ്ഞങ്ങാട് :
ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതിയെ കാണാതായതായി പരാതി. അജാനൂർ ഇട്ടമ്മൽ സ്വദേശിനിയായ 20 കാരിയെ യാണ് കാണാതായത്. കാഞ്ഞങ്ങാട്ടെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ബ്യൂട്ടി പാർലറിൽ പോയി. ഉച്ചക്ക് 12 മണിയോടെ ബ്യൂട്ടി പാർലറിൽ നിന്നും ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ഉമ്മയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ്കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
0 Comments