Ticker

6/recent/ticker-posts

ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കെ പി സി സി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ എത്തിയ സന്ദീപ് വാര്യര്‍ തന്റെ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചു.
 വര്‍ഗീയ രാഷ്ട്രീയ ഉപേക്ഷിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം സ്വീകരിച്ച സന്ദീപിനെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യു ഡി എഫ് നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക
നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് ബി ജെ പി ക്യാമ്പിന് അപ്രതീക്ഷിത പ്രഹരമേല്‍പ്പിച്ച് പ്രമുഖ നേതാവിന്റെ കൂടുമാറ്റം. 
രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവില്‍ ഇന്നലെ രാത്രി എ ഐ സി സിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബി ജെ പിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. ബി.ജെ.പിക്കെതിരെ കടുത്ത വിമർശനം കോൺഗ്രസിലെത്തിയതിന് പിന്നാലെ സന്ദീപ് വാര്യർ നടത്തി. സംഘപരിവാർ ആശയത്തെ പൂർണമായും തള്ളികളയുന്നതായി അദ്ദേഹം പറഞ്ഞു.





Reactions

Post a Comment

0 Comments