കാസർകോട്: കുമ്പള പേരാൽ പൊട്ടോരിയിലെ അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേ സിൽ കോടതി വിധി . കുമ്പള ബദരിയ നഗറിലെ മാങ്ങാമുടി
എന്ന
അബൂബക്കർ സിദ്ദീഖ്
പേരാൽ സ്വദേശികളായ
ഉമർ ഫാറൂഖ്,
നിയാസ്,
പെർവാഡിലെ സഹീർ,
ആരിക്കാടി ബംബ്രാണയിലെ ഹരീഷ്,
മൊഗ്രാൽ മാളിയങ്കരകോട്ടയിലെ ലത്തീഫ് എന്നിവരെയാണ്
ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. പ്രിയ ജീവപര്യന്തം തടവിന്
ശിക്ഷിച്ചത്. ഇന്ന്
വൈകീട്ടാണ് വിധി പ്രസ്താവിച്ചത്. രാവിലെ കേസ് പരിഗണിച്ചകോടതി ഉച്ചക്ക് ശേഷം വിധി പറയുകയായിരുന്നു.
കുമ്പള ബദരിയ നഗറിലെ അബൂബക്കർ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് 39, പേരാലിലെ ഉമ്മർ ഫാറൂഖ് 29, പെർവാഡിലെ സഹീർ 32, പേരാലിലെ നിയാസ് 31, ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് 29, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തിഫ് 36 എന്നിവർ ആയിരുന്നു കേസിലെ പ്രതികൾ. 2017 ഏ പ്രിൽ 30 നാണ് കേസിനാ സ്‌പദമായ സംഭവം. അതി ക്രൂരമായാണ് അബ്ദുൽ സലാമിനെ സംഘം വെട്ടി ക്കൊലപ്പെടുത്തിയത്. തല ഉടലിൽ നിന്നും വെട്ടിയെടുത്ത് ദൂരെയെറിയുകയായിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനും കുത്തേറ്റിരുന്നു. നൗഷാദിനെ കുത്തേറ്റുവീണനിലയിൽ ക ണ്ടെത്തിയ സ്ഥലത്തുനിന്ന് 50 മീറ്റർ അകലെയാണ് കഴുത്തറുത്തനിലയിൽ സലാമിന്റെ മൃതദേഹം കണ്ടത്തിയത്. പ്രതികൾക്ക് ഒന്നര ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
0 Comments