Ticker

6/recent/ticker-posts

ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി അമ്മയും കുഞ്ഞും ആശുപത്രി

കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവൺമെന്റ് ആശുപത്രിയിൽ ക്രിസ്മസ് നവവത്സര ആഘോഷം നടത്തി. ആഘോഷ പരിപാടികൾ ആശുപത്രി സൂപ്രൻ്റ് ഡോ. ബി. സന്തോഷ്‌  കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ഡോ. അഖിൽ അധ്യക്ഷത വഹിച്ചു.ആശുപത്രിയിൽ നിന്നും സ്ഥലം മാറി പോകുന്ന  ശിശുരോഗ വിദഗ്ദ്ധ ഡോ. സൂര്യ ഗായത്രിക്ക്  സ്ത്രീ രോഗ വിദഗ്ദ്ധ ഡോ. സായിപ്രിയ ജീവനക്കാരുടെ വകയായി ഉപഹാരം നൽകി. നേഴ്സിംഗ് സൂപ്രൻ്  മിനി ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എം. രമേശൻ, പബ്ലിക് ഹെൽത്ത്‌ നേഴ്സ് അനിത. ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി രാജീവൻ. കെ സ്വാഗതവും 
 ഷമീൽ നന്ദിയും പറഞ്ഞു.. തുടർന്ന് അഭിലാഷ്, സാൻവിക എന്നിവരുടെ നേതൃത്വത്തിൽ കരോൾ ഗീതങ്ങളും മറ്റു കലാ പരിപാടികളും നടന്നു.


Reactions

Post a Comment

0 Comments