കാഞ്ഞങ്ങാട് :പനി ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തായന്നൂർ അമ്പലത്തിനടുത്ത് താമസിക്കുന്ന സുകുമാരൻ 55 ആണ് മരിച്ചത്. ഉച്ചക്ക് വീട്ടിൽ കുഴഞ്ഞുവീണ് ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു
ചികിൽസയിലിരിക്കെ കാഞ്ഞങ്ങാട് ജില്ലാ ആശുപതിയിലാണ് മരണം. പാചക വിദഗ്ധനായിരുന്നു.
പരപ്പ പരപ്പച്ചാലിലെ പരേതരായ ചാത്തു നായർ ,ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ :ഉഷ.
മക്കൾ:
സുജിത്ത് ( അയർലാൻഡ് )
സച്ചിൻ ( മിലിട്ടറി ഓഫീസർ ).
സഹോദരങ്ങൾ:
തങ്കമണി, ശാന്ത ,വിജയൻ ,
മോഹനൻ ( ഓട്ടോ ഡ്രൈവർ പരപ്പ )
0 Comments