കാഞ്ഞങ്ങാട് : ഹൈ റീച്ച് ഓൺലൈനിൽ നിക്ഷേപിച്ച ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കാൽ കോടിയിലേറെ രുപ നഷ്ടമായി. പരാതികളിൽ കമ്പനിക്കും ജീവനക്കാർക്കുമെതിരെ ഹോസ്ദുർഗ് പൊലീസ് മൂന്ന് കേസുകൾ റജിസ്ട്രർ ചെയ്തു. അമ്പലത്തറ ഏച്ചിക്കാനം മൈതടത്തിൽ യു.മനോജ് കുമാറിൻ്റെ 54 പരാതിയിലാണ് ഒരു കേസ്. തൃശൂരിലെ ഹൈ റീച്ച് ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, കോലാട്ട് ദാസൻ പ്രതാപൻ 45, ശ്രീന പ്രതാപൻ 34, മടിക്കൈ കാഞ്ഞിരപൊയിലെ വിജിത സുനിൽ കുമാർ എന്നിവർക്കെതിരെ മനോജ് കുമാറിൻ്റെ പരാതിയിൽ കേസെടുത്തു. ഹൈറിച്ച് ഓൺ ലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിവിധ സ്കീമുകളിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ചതി ചെയ്യണമെന്ന ഉദ്ദേശത്തോടെ 4 പ്രതികൾ പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2022 ഒക്ടോബർ 15 ന് 1,50,000 രൂപയും ഭാര്യയിൽ നിന്നും2023 മാർച്ച് 8 ന് 5,00,000 രൂപയും അടക്കം മൊത്തം 6,50,000 രൂപ അനധികൃതമായി നിക്ഷേപമായി സ്വീകരിച്ചു. ഇതുവരെയായി വാഗ്ദാന പ്രകാരമുള്ള ലാഭവിഹിതമോ മുതലോ തിരിച്ച് കൊടുക്കാതെ ചതി ചെയ്തു എന്നാണ് കേസ്. മടിക്കൈ കാഞ്ഞിരപൊയിലെ കെ.സുരേന്ദ്രൻ്റെ 57 പരാതിയിലും കേസെടുത്തു.ഹൈ റീച്ച് ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, കോലാട്ട് ദാസൻ പ്രതാപൻ 45, ശ്രീന പ്രതാപൻ 34, മടിക്കൈ കാഞ്ഞിരപൊയിലെ സി. സുനിൽ കുമാർ 44 എന്നിവരാണ് സുരേന്ദ്രൻ നൽകിയ കേസിലെ പ്രതികൾ. 223 സെപ്തംബർ 18 ന് 99000 0 രൂപയും 2023 നവംബർ 13 ന് സഹോദരി ലീലയിൽ നിന്നും 4 ലക്ഷം രൂപയും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് കേസ്. ഏച്ചിക്കാനം പെരളത്തെ വി.വി. രജിത്തിൻ്റെ 30 പരാതിയിലും പൊലീസ് കേസെടുത്തു. ഹൈ റീച്ച് ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, കോലാട്ട് ദാസൻ പ്രതാപൻ , ശ്രീന പ്രതാപൻ , മടിക്കൈ കാഞ്ഞിരപൊയിലെ കാഞ്ഞിരപൊയിലെ വിജിത സുനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസ്. 2023 സെപ്തംബർ5 ന് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചെങ്കിലും മുതലും ലാഭവും നൽകാതെ ചതി ചെയ്തെന്നാണ് കേസ്.
0 Comments