Ticker

6/recent/ticker-posts

വിദേശത്തെ പണമിടപാട് യുവാവിന് നേരെ തോക്ക് ചൂണ്ടി

കാഞ്ഞങ്ങാട് :വിദേശത്തെ 
പണമിടപാട് തർക്കത്തിൽ യുവാവിന് 
നേരെ തോക്ക് ചൂണ്ടി അക്രമം. പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. കീഴൂരിലെ ഇസ്മയിലിൻ്റെ 28 പരാതിയിൽ കുഞ്ഞഹമ്മദ്, മെഹറൂഫ്, ഷഫീർ, ഷഹീദ് അഫ്രീദ് എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. സുഹൃത്ത് ഷഹന വാസിനും 25 അക്രമത്തിൽ പരിക്കേറ്റതായി പരാതിയുണ്ട്. മേൽപ്പറമ്പ ബസ് സ്റ്റോപ്പിൽ വെച്ച് ഇരുമ്പ് വടി, ഹാമർ കൊണ്ട് ഉൾപ്പെടെ അക്രമിച്ചെന്നാണ് പരാതി. അരയിൽ തിരുകിയിരുന്ന കൈതോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷ ണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മെഹറൂഫുമായി വിദേശത്ത് നടന്ന പണമിടപാടാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

Reactions

Post a Comment

0 Comments