Ticker

6/recent/ticker-posts

കോട്ടച്ചേരിയിൽ യുവാവിനെ ആക്രമിച്ചു എട്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കോട്ടച്ചേരിയിൽ
 യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ
 എട്ട് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ബല്ലാ കടപ്പുറത്തെ എം.പി. സുബൈറിൻ്റെ 44 പരാതിയിൽ ശംസുദ്ദീൻ നുടക്കമുള്ള വർക്കെതിരെയാണ് കേസ്. കോട്ടച്ചേരി ഓവർബ്രിഡ്ജിനടുത്ത് മോട്ടോർ ബൈക്കിന് അരികിൽ നിൽക്കുന്നതിനിടെ ആക്രമിച്ചെന്നാണ് പരാതി. സംഘം ചേർന്ന്
കോളറിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചും ചീത്ത വിളിച്ചും ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. സാമ്പത്തിക ഇടപാടു സംബന്ധിച്ച വിരോധം കാരണമാണ് ആക്രമണമെന്നും സുബൈർ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments