കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയും പ്രവാസി കോൺഗ്രസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ മനോജ് ഉപ്പിലിക്കൈ പാർടിയിൽ നിന്നും രാജിവച്ചു. നേതൃത്വത്തിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിക്ഷേധിച്ചാണ് രാജിയെന്ന് മനോജ് ഉപ്പിലിക്കൈ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി സ്ഥാനവും പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർടി അംഗത്വവും ഒഴിയുന്നതായി കാണിച്ച് ഡി. സി. സി പ്രസിഡൻ്റ് പി.കെ. ഫൈസലിന് രാജിക്കത്ത് നൽകി. സേവാദൾ മുൻ കാഞ്ഞങ്ങാട് നീയോജക മണ്ഡലം പ്രസിഡായി ട്ടുണ്ട്. സംഘടനാ തലത്തിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേതൃത്യത്തിന് കത്ത് നൽകിയിട്ടും ചർച്ച നടത്താനോ പരിഹരിക്കാനോ തയ്യറാകുന്നില്ലെന്ന കാരണത്താലാണ് രാജി.
0 Comments