കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ പീ ക്വാർട്ടർ മത്സരമായ ഇന്നലെ
റോയൽ സ്റ്റാർ മുട്ടുന്തലക്ക് (കെ.എം.ജി. മാവൂർ ) തട്ടുതകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഗ്രീൻ സ്റ്റാർ കളനാടിനെ (എഫ്.സി. കൊണ്ടോട്ടി ) തകര്‍ത്തു.
റോയൽ സ്റ്റാറിന് വേണ്ടി ഹസ്സൻ ജൂനിയർ,ഫഹീം അലി, ദോസോ എന്നിവരാണ് ഗോളുകള്‍ നേടിയത്.ആദ്യപകുതിയിൽ 21–ാം മിനിറ്റിൽ ഹസ്സൻ ജൂനിയറായിരുന്നു ഗ്രീൻ സ്റ്റാറിന്റെ പ്രതിരോധം പൊളിച്ച് പന്ത് വലയിലെത്തിച്ച് ആദ്യ ഗോൾ കുടുക്കിയത്. രണ്ടാം പകുതി 15–ാംമിനിറ്റിൽ ഫഹീം അലിയുടെ ഷോട്ടും റോയൽ സ്റ്റാറിന് അനുകൂലമായി. മത്സരം തുടങ്ങിയത് മുതൽ കളിയിലുടനീളം ഗ്രീൻ സ്റ്റാർ താരങ്ങൾ ഗോളിന് വേണ്ടിയുള്ള വേട്ടയായിരുന്നു. റോയൽ സ്റ്റാറിന്റെ നിരന്തമായ ആക്രമണ ഭീഷണി ഗ്രീൻ സ്റ്റാറിനെ ഒരു നിമിഷം പോലും ആശ്വാസം കണ്ടെത്താൻ അനുവദിച്ചില്ല. ഇഞ്ച്വറി സമയത്തായിരുന്നു ദോസോയുടെ വക മൂന്നാം ഗോള്‍ വന്നത്. മികച്ച കളിക്കാരനായി റോയൽ സ്റ്റാറിന്റെ ഫഹീം അലി അർഹനായി. ഇന്നത്തെ മത്സരം ഗ്രീൻ സ്റ്റാർ കോട്ടപ്പുറം ( ഈസ ഗ്രൂപ്പ് ചെർപ്പുളശേരി ) ബസാർ ഗയ്‌സ് കല്ലൂരാവി (കെ. ഡി എസ് കിഴിശേരി ).
0 Comments