Ticker

6/recent/ticker-posts

യുവതിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്  കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമമെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെവധശ്രമത്തിന് പൊലീസ്കേസെടുത്തു, കളനാട് കട്ടക്കാലിലെ സൈഫുന്നിസ 38 യുടെ പരാതിയിൽ ഹനീഫക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. രാത്രി വീട്ടിൽ വെച്ച് മുഖത്തും പുറത്തും വയറ്റിനും അടിക്കുകയും ചവിട്ടു കയും മുടി പിടിച്ച് ചുമരിൽ അമർത്തി കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി. ശ്വാസം കിട്ടാത്ത സമയം പ്രാണ വെപ്രാളത്തിൽ ഭർത്താവിനെ കാലുകൊണ്ട് ചവിട്ടി മാറ്റി മാറ്റി വീട്ടിൽ നിന്നും പെട്ടന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടെന്നും ഇല്ലെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്നാണ് കേസ്.
Reactions

Post a Comment

0 Comments