ചീമേനി ചള്ളുവക്കോടുള്ള 20 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് നൽകാൻ സ്വമേധയാ തയ്യാറാണെന്ന് ജില്ലാ കലക്ടർ കെ. ഇമ്പശേഖറിനെ വേദിയിൽ അറിയിച്ചത്. ചള്ളുവക്കോടുള്ള ഭൂമി അളന്നുതിരിച്ച് ലൈഫ് പട്ടികയിലുള്ള അതിദരിദ്രർക്ക് നൽകാൻ നടപടി സ്വീകരിക്കാൻ കയ്യൂർചീമേനി പഞ്ചായത്തിനോട് ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിത ഭവന രഹിത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്താൻ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പെയിൻ. ഈ ക്യാമ്പെയിനിന്‍റെ ഭാഗമായി ജില്ലയിൽ 2.8 ഏക്കർ ഭൂമി ലഭിച്ചിട്ടുണ്ട്. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ അബ്ദുൾ റഹിമാൻ 10 സെന്‍റ് ഭൂമിയും ആലീസ് ജോസഫ് 60 സെന്‍റ് ഭൂമിയും, കള്ളാർ ഗ്രാമ പഞ്ചായത്തിലെ അഡ്വ. എം.സി ജോസ് ഒരേ ക്കർ ഭൂമിയും, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ അഡ്വ. എ.ജി നായർ ഒരേക്കർ ഭൂമിയും, മടിക്കൈ ഗ്രാമ പഞ്ചായത്തിലെ . ടി.വി. സുരേശൻ 10 സെന്‍റ് ഭൂമിയും ലഭ്യമാക്കിയിട്ടുണ്ട്. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സുനിതയും ഭൂമി നൽകി പ്രസ്തുത ഭൂമി ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നതിനുള്ള നിർദ്ദേശം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്. ഇതിൽ കള്ളാർ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തുകളിലായി ലഭിച്ച ഒരേക്കർ വീതമുള്ള ഭൂമി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ പേരിലേക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് നൽകാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്.
0 Comments