Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ

കാസർകോട്:കാറിൽ കടത്തി
കൊണ്ട് പോവുകയായിരുന്ന 21.5 ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൊടിയം ബയലിലെ ഇബ്രാഹീം സിദ്ദീഖ് 33, അടുക്കത്ത് ബയലിലെ മുഹമ്മദ് സാലി 49, മംഗൽ പാടി സോങ്കാലിലെ മൂസ ഷഫീഖ് 33, അടുക്കത്ത് വയലിലെ മുഹമ്മദ് സവാസ് 28 എന്നിവരാണ് അറസ്റ്റിലായത്. കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർകസ്റ്റഡിയിലെടുത്തു. കുമ്പള ചാവടിക്കട്ടയിൽ നിന്നു മാണ് രാത്രി പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ സ്ക്വാഡ് അംഗങ്ങൾ, ഡി.വൈഎസ്.പി സി.കെ. സുനിൽ കുമാറിൻ്റെ മേൽനോട്ടത്തിൽ കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, എസ്.ഐ ശ്രീജേഷ്, ചന്ദ്രൻ, മനോജ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments